
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം കടകം ശാഖയ്ക്കുവേണ്ടി പുതിയതായി നിർമ്മാണം പൂർത്തീകരിച്ച മന്ദിര സമുച്ചയത്തിന്റെ ഉദ്ഘാടനം 30ന് നടക്കും. രാവിലെ 10ന് ശാഖാങ്കണത്തിൽ കൂടുന്ന കുടുംബസമ്മേളനത്തിൽ ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ഉദ്ഘാടനം ചെയ്യും.25 നിർദ്ധന കുടുംബാംഗങ്ങൾക്ക് തുടർ ചികിത്സ ധനസഹായം വിതരണം ചെയ്യും.ശാഖായോഗം പ്രസിഡന്റ് ഡി. ഇന്ദുചൂഡൻ അദ്ധ്യക്ഷത വഹിക്കും.എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഗുരു സന്ദേശ പ്രഭാഷണം നടത്തും.ശാഖ ഓഫീസ് ഉദ്ഘാടനം യോഗം കൗൺസിലർ ഡി.വിപിൻ രാജും മിനി ഹാൾ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും മികച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിളയും ശാഖാ യോഗം ഭാരവാഹികളെ ആദരിക്കൽ യോഗം ഡയറക്ടർ അഴൂർ ബിജുവും ഉപഹാര സമർപ്പണം യൂണിയൻ കൗൺസിലർ സി. കൃത്തിദാസും നിർവഹിക്കും.യൂണിയൻ കൗൺസിലറും ശാഖാ സെക്രട്ടറി ഇൻ ചാർജുമായ ഡി.ചിത്രാംഗദൻ സ്വാഗതവും ശാഖാ യോഗം വൈസ് പ്രസിഡന്റ് ആർ.ബാലാനന്ദൻ നന്ദിയും പറയും. 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് കടകം പിള്ളയാർക്കുളം ഗവൺമെന്റ് യു.പി സ്‌കൂളിനു സമീപമാണ് മന്ദിരം നിർമ്മിച്ചിട്ടുള്ളത്.