തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ടൂറിസ്റ്റ് ബസ് ജീവനക്കാർ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി.കോൺട്രാക്ട് കാര്യേജ് ഓണേഴ്സ് കമ്മ്യൂണിറ്റി(സി.ഒ.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സി.ഒ.സി സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്.സിറാജ് മാർച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ കോളേജ് ട്രിപ്പ് രാത്രി യാത്ര അനുവദിക്കുക, റോഡിൽ അനാവശ്യ ചെക്കിംഗും പിഴയും ഒഴിവാക്കുക,കളർകോഡ് നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.സി.ഒ.സി സംസ്ഥാന എക്സിക്യുട്ടീവ് അംഗം മനോജ് ഗ്രെയ്സ് അദ്ധ്യക്ഷത വഹിച്ചു. അ‌ർഷാദ് തുടങ്ങിയവർ പങ്കെടുത്തു.സക്കീ‌ർ ചാച്ചു,പവി കൊല്ലം,റാഷിദ് കൊല്ലം തുടങ്ങിയവ‌ർ സംസാരിച്ചു.