തിരുവനന്തപുരം: എസ്‌.എസ്‌.കെയിലെ (സമഗ്ര ശിക്ഷ കേരള) രാഷ്ട്രീയവത്കരണവും രാഷ്ട്രീയ നിയമനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ.പി.എസ്.ടി.എ) തിരുവനന്തപുരത്ത് എസ്‌.എസ്‌.കെ സംസ്ഥാന കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ധർണ ഉദ്ഘാടനം ചെയ്തു.കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ്‌ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ.ഷാജു, ടി. ശരത്ചന്ദ്ര പ്രസാദ് , സെറ്റോ ചെയർമാൻ ചവറ ജയകുമാർ, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സീനിയർ വൈസ് പ്രസിഡന്റ് കെ. അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.