തിരുവനന്തപുരം: ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം പുത്തൂർ ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ആയുർ ആഹാര എന്ന പേരിൽ ഭക്ഷ്യ വസ്‌തുക്കളുടെ വിതരണവും പ്രദർശനവും കിഴക്കേകോട്ട നോർത്ത് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി എ.ടി.ഒ ഷൈജു, റിട്ട.കൺട്രോളിംഗ് ഇൻസ്പെക്ടർ ഷാജി സുകുമാരൻ, കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സി. രഘുനാഥൻ നായർ, മുൻ പ്രിൻസിപ്പൽ ഡോ.എസ്.വിദ്യാധരൻ, ഡോ.വസന്ത കോകിലം, ഡയറക്‌ടർ ഡി.ജയചന്ദ്രൻ, അദ്ധ്യാപകരായ ഡോ.ബിനി ഉപേന്ദ്രൻ, ഡോ.ദിവ്യലക്ഷ്‌മി പി.എസ്, ഡോ.ദീപ്‌തി സി.വി, ഡോ.രാഹുൽ കെ.ആർ, ഡോ.എസ്.നാരായണൻ, ഡോ.അരുൺ.എം, ഡോ.പ്രവീണി എന്നിവർ ബോധവത്കരണത്തിന് നേതൃത്വം നൽകി.