
നെയ്യാറ്റിൻകര : പെൻഷൻകാരോടുളള അവഗണന അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര മണ്ഡലം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.വിനോദ്സെൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.ജെ.റോയ് അദ്ധ്യക്ഷത വഹിച്ചു. മാമ്പഴക്കര സദാശിവൻ നായർ,ജി.പരമേശ്വരൻ നായർ,ജെ.ബാബുരാജേന്ദ്രൻ നായർ, മറുകിൽ ശശി,പി.ജഗന്നാഥൻ നായർ, ബി.ബാബുരാജ്,നെയ്യാറ്റിൻകര മുരളി,ഡി.നാരായണൻ നായർ,ഡി. പ്രഭാകരൻ,എസ്.ഷാജി,പി.വേലപ്പൻ,ടി.വിജയകുമാർ,ശ്രീകുമാർ,പി.എസ്.ജയകുമാർ,ആർ.വി പെരുമാൾപിളള,എം. ഫസറുദ്ദീൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി കെ.ജെ.റോയ് (പ്രസിഡന്റ്),പി.എസ്.ജയകുമാർ (സെക്രട്ടറി), ആർ.വി.പെരുമാൾപിളള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.