psc

തിരുവനന്തപുരം: പി.എസ്.സി ചെയർമാനായി ഡോ.എം.ആർ. ബൈജുവിനെ

നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇപ്പോഴത്തെ ചെയർമാൻ എം.കെ. സക്കീർ ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

നിലവിൽ പി.എസ്.സി അംഗമാണ് ബൈജു. 2017 ജനുവരി ഒമ്പതിനാണ് അദ്ദേഹം അംഗമായി ചുമതലയേറ്റത്. അടുത്ത ജനുവരിയിൽ ഈ കാലാവധി

അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. ആറ് വർഷത്തേക്കോ, 62 വയസ്സ് തികയുന്നത് വരെയോ ആണ് ചെയർമാന്റെ കാലാവധി. എൻജിനിയറിംഗിൽ പി.എച്ച്.ഡി ഉള്ള ബൈജു തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിൽ (സി.ഇ.ടി) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ പ്രൊഫസറായിരിക്കെയാണ് പി.എസ്.സി അംഗമായത്. തിരുവനന്തപുരം സ്വദേശിയാണ്. മഞ്ജു എസ്. ദേവ് ആണ് ഭാര്യ. മക്കൾ: സാഗര, ആരതി കൃഷ്ണ.