gh

തിരുവനന്തപുരം: 80 വയസിന് മേൽ പ്രായമുള്ള, കിടപ്പിലായ സർവീസ് പെൻഷൻകാരുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുമെന്ന ബഡ്ജറ്റിലെ പ്രഖ്യാപനം നടപ്പായപ്പോൾ, അതവർക്ക് ഇരട്ടിപ്പണിയായി

പെൻഷണർമാർ ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കാൻ വർഷം തോറും ട്രഷറിയിലെത്തി ഒപ്പ് വയ്ക്കുന്നതാണ് മസ്റ്ററിംഗ്. കിടപ്പിലായവരെ ട്രഷറിയിൽ കൊണ്ട്‌പോകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ധനമന്ത്രി വീട്ടിൽ വച്ചുള്ള മസ്റ്ററിംഗ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച്, പെൻഷനർ കിടപ്പിലാണെന്നു സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി ട്രഷറിയിലെത്തിക്കണം. അപ്പോൾ ഒരുദ്യോഗസ്ഥൻ പെൻഷണറുടെ വീട്ടിലെത്തി മസ്റ്റർ ചെയ്യും. അവശനായ പെൻഷണർ സർക്കാർ ആശുപത്രിയിൽ പോയി താൻ ജീവിച്ചിരിപ്പുണ്ടെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് വാങ്ങി അത് മറ്റാരുടെയെങ്കിലും കൈവശം ട്രഷറിയിലെത്തിച്ച് (ഇ മെയിലായും അയയ്ക്കാം) ഉദ്യോഗസ്ഥൻ വരുന്നതു കാത്തിരിക്കുന്നതിനെക്കാൾ എളുപ്പം, കഷ്ടപ്പാട് സഹിച്ചും നേരിട്ട് ട്രഷറിയിൽ

എത്തുന്നതാണ്. കിടപ്പു രോഗി ജീവിച്ചിരിപ്പുണ്ടെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുമ്പോൾ, അതുറപ്പിക്കാൻ ട്രഷറയിൽ നിന്നും ആള് പോകേണ്ടതുണ്ടോയെന്ന ചോദ്യവും ഉയരുന്നു.

ഗസറ്റഡ് ഓഫീസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് ബന്ധുക്കൾ ട്രഷറിയിലെത്തിക്കുന്ന മുമ്പത്തെ രീതിയായിരുന്നു ഇതിലും ലളിതം.

2020 മുതൽ പോസ്റ്റൽ വകുപ്പ് കേന്ദ്ര, സംസ്ഥാന പെൻഷണർമാർക്കായി പടി വാതിൽ

മസ്റ്ററിംഗ് ചെയ്യുന്നുണ്ട്. ആരോഗ്യാവസ്ഥയോ പ്രായമോ പ്രശ്നമല്ല. പോസ്റ്റുമാൻ മൊബൈൽ ഡിവൈസ് വീട്ടിലെത്തിച്ച് മസ്റ്ററിംഗ് ചെയ്യും. എഴുപത് രൂപയാണ് ചാർജ്. കേന്ദ്ര സർക്കാരിന്റെ ജീവൻ പ്രമാൺ പോർട്ടൽ വഴിയുള്ള മസ്റ്ററിംഗ്, അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൺ സർവീസ് കേന്ദ്രങ്ങൾ എന്നിവ മുഖേനയാണ്. ഇതിന് പെൻഷണർ നേരിട്ടെത്തണം.