തിരുവനന്തപുരം: കേന്ദ്ര സർക്കാർ തൊഴിലാളികളുടെ അവകാശങ്ങളെ കവർന്നെടുക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. തിരുവനന്തപുരം ഡിസ്ട്രിക്ട് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എട്ടോളം ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാമു അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ വൈസ് പ്രസിഡന്റ് പി.കെ.ശശി, യൂണിയൻ ജനറൽ സെക്രട്ടറി എൻ.സുന്ദരംപിള്ള, ഭാരവാഹികളായ പി.എസ്. ഹരികുമാർ, എൻ.വിജയകുമാർ, വി.കേശവൻകുട്ടി, എസ്.അനിൽകുമാർ, കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.