തിരുവനന്തപുരം: കാസ്റ്റാലിയ ഇവന്റ്സ് ആൻഡ് മീഡിയയും ട്രാവൻകൂർ മോഡലിംഗ് കമ്പനിയും എസ്.ആർ.ഫാഷൻ ഇവന്റും ട്രിവാൻഡ്രം മോഡൽസും സംയുക്തമായി സംഘടിപ്പിക്കുന്ന മിസ് ആൻഡ് മിസിസ് ട്രാവൻകൂർ ഫൈനൽ മത്സരം മാൾ ഓഫ് ട്രാവൻകൂറിൽ നവംബർ 6ന് ഉച്ചയ്ക്ക് 2.30 മുതൽ നടത്തും.മിസ്റ്റർ ട്രാവൻകൂറും കിഡ്സ് ഒഫ് ട്രാവൻകൂറും ഇതോടൊപ്പം നടത്തും.ഇതേ ദിവസം വൈകിട്ട് 5ന് കേരള സ്റ്റേറ്റ് ഫാഷൻ അവാർഡും സംഘടിപ്പിക്കും. ഫാഷൻ രംഗത്ത് സംസ്ഥാന തലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്ന ചടങ്ങാണ് കേരള സ്റ്റേറ്റ് ഫാഷൻ അവാർഡ്. ട്രാവൻകൂർ ഡിസൈനർ ലീഗ് എന്ന പേരിൽ ഡിസൈനർ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.