വക്കം: കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ വിദ്യാർത്ഥികളുടെ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡി.സി.ഇയും സംയുക്തമായി നടപ്പാക്കുന്ന ഗോ ടെക് പദ്ധതി വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് മഞ്ജുമോൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.ഇ ചീഫ് ട്യൂട്ടർ ഡോ.മനോജ് ചന്ദ്ര സേനൻ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൽമാരായ ബിന്ദു,ഷീലാകുമാരി എന്നിവർ പങ്കെടുത്തു.