ആറ്റിങ്ങൽ: കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ചിറയിൻകീഴ് താലൂക്ക് സമ്മേളനം 29ന് ആറ്റിങ്ങൽ മാമം പേൾ പാലസ് ആഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 10.30ന് പ്രതിനിധി സമ്മേളനം കെ.ജി.സി.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജി.അജയകുമാർ അദ്ധ്യക്ഷത വഹിക്കും. ഒ.എസ്. അംബിക എം.എൽ.എ, വി.കെ.സി.മമ്മദ് കോയ, ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ആർ.ബിജു, എസ്.വിനോദ്, പി.വി.കൃഷ്ണൻ, കെ.ജെ.വർഗീസ്, വി.ഒ.മഹേഷ്, പ്രദീപ്, സി.രാധാകൃഷ്ണ കുറുപ്പ്, കാക്കണം മധു, പി.മോഹൻകുമാർ, ചീരാണിക്കര സുരേഷ്, അബ്ദുൽ കലാം, കണ്ണറവിള സുരേന്ദ്രൻ, എ.നസീർ, പ്രജരാജ്, എം.ഡി.സുരേഷ്, അശോകൻ വിശ്വകമൽ, സുനിൽകുമാർ.എസ്, ജോയിദാസ്, കെ.വി.അനിൽകുമാർ കൊല്ലശേരി, ബി.രാജേന്ദ്രൻ പിള്ള എന്നിവർ സംസാരിക്കും.