cpi

വെള്ളനാട്:ക്ഷീരകർഷക മേഖലയുടെ സംരക്ഷണത്തിലും ന്യൂ ലൈഫ് ഭവന പദ്ധതിയുടെ നിർവഹണത്തിലും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് സി.പി.ഐ വെള്ളനാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ബ്ലോക്ക് ഓഫീസ് മാർച്ചും ധർണയും സംസ്ഥാന കൗൺസിലംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു.മുൻ മണ്ഡലം സെക്രട്ടറിയേറ്റംഗംവെള്ളനാട് സതീശൻ,മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജി. രാമചന്ദ്രൻ,ജി.രാജീവ്,പുറുത്തിപ്പാറ സജീവ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കണ്ണൻ.എസ്.ലാൽ,കെ.ഹരിസുതൻ,ഉഷാ വിൻസന്റ്,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി,ജില്ലാ പഞ്ചായത്തംഗം രാധിക ടീച്ചർ,വെള്ളനാട് ലോക്കൽ സെക്രട്ടറി സുനിൽ നീലിമ,ജനപ്രതിനിധികളായ മഞ്ജുഷ.ജി.ആനന്ദ്,അനു തോമസ്,മഞ്ജു,ഗീതാഹരികുമാർ, രേണുക,എൻ.ഹരിഹരൻ,എസ്.സുനിത തുടങ്ങിയവർ പ്രസംഗിച്ചു.