
വർക്കല :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവ യൂണിറ്റ് സമ്മേളനവും വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇടവ ചിരാഗ് ടവറിൽ നടന്നു. സമിതി ജില്ലാ വൈസ് പ്രസിഡന്റും ചിറയിൻകീഴ് മേഖലാ പ്രസിഡന്റുമായ ബി.ജോഷിബാസു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പുത്തൂരം നിസാം അദ്ധ്യക്ഷത വഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, അയിരൂർ പൊലീസ് എസ്.എച്ച്.ഒ.ജയസനൽ, സമിതി നേതാക്കളായ കെ.രാജേന്ദ്രൻ നായർ, ബി.മുഹമ്മദ് റാഫി.എസ്. ശ്രീകുമാർ.ബി. പ്രേംനാദ്,ഷിമാനോ നൗഷാദ്, നസറുള്ള, പി.ഡി.ദാസ്, രാജേഷ് എന്നിവർ സംസാരിച്ചു.