no-drug

തിരുവനന്തപുരം: കാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ബോധപൂർണിമ കാമ്പെയിനിന്റെ ഭാഗമായി എൻ.എസ്.എസ് വോളന്റിയർമാരെയും എൻ.സി.സി കേഡറ്റുമാരെയും യോജിപ്പിച്ച് രൂപീകരിച്ച ലഹരിവിരുദ്ധ കർമ്മസേനയുടെ പ്രഖ്യാപനം ഇന്ന് രാവിലെ 11ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി ഡോ.ആർ.ബിന്ദു നടത്തും.മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും.വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.ഓരോ കലാലയത്തിലെയും എൻ.എസ്.എസ് -എൻ.സി.സി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 10 പേർ വീതമുള്ള 201 വോളന്റിയർമാർ ചേരുന്നതാണ് കർമ്മസേന.ഓരോ കർമ്മസേനാംഗവും മൂന്നുവർഷം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവും.