തിരുവനന്തപുരം: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള കരകൗശല വികസന കമ്മിഷണറും ഡിസ്ട്രിക്ട് എംബ്രോയ്ഡറി വർക്കേഴ്സ് വെൽഫെയർ കോഓപ്പറേറ്റിവ് സൊസൈറ്റി പ്ലാമൂട്ടുക്കടയും സംയുക്തമായി സംഘടിപ്പിക്കുന്ന 'അനന്തപുരി ക്രാഫ്റ്റ് മേള' പുത്തരിക്കണ്ടം മൈതാനത്ത് നാളെ മുതൽ നവംബർ 6 വരെ നടക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ നാളെ 4.30 ന് ഉദ്ഘാടനം നിർവഹിക്കും. മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.മന്ത്രി ആന്റണിരാജു,കളക്ടർ ജെറോമിക് ജോർജ്,സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ,കേരള ചേംബർ ഒഫ് കൊമേഴ്സ് ചെയർമാൻ ഡോ.ബിജു രമേശ് തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 കരകൗശല വിദഗ്ദ്ധർ മേളയിൽ പങ്കെടുക്കും. ചൂരൽ,മുള,തടി,മിഥില പെയിന്റിംഗ്,ടെറാക്കോട്ട,ലെതർ, കാർപെറ്റ്,ഹാൻഡ് എംബ്രോയ്ഡറി തുടങ്ങിയവ സൗജന്യമായി ഇടനിലക്കാരില്ലാതെ വാങ്ങാനാവും.മേളയുടെ സമയം രാവിലെ 10 മുതൽ 8 വരെയാണ്.