
തിരുവനന്തപുരം: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മേറ്റ് മൈൻസ് (കാറ്റഗറി നമ്പർ 297/2021) തസ്തികയിലേക്ക് നവംബർ 10ന് രാവിലെ 10.15ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം രാവിലെ 8.00 മണിക്ക് ഹാജരാകണം.
എറണാകുളം ജില്ലയിൽ ജില്ലാ സഹകരണ ബാങ്കിൽ ക്ലർക്ക്/കാഷ്യർ - പാർട്ട് 2 (സൊസൈറ്റി ക്വാട്ട) ഒന്നാം എൻ.സി.എ മുസ്ലീം, ഒ.ബി.സി (കാറ്റഗറി നമ്പർ 586/2021, 592/2021) തസ്തികയിലേക്ക് നവംബർ 4ന് രാവിലെ 10.15ന് പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.
അവസാന തീയതി നീട്ടി
25.08.2020 തീയതിയിലെ ഗസറ്റിൽ കാറ്റഗറി നമ്പർ 59/2020 ആയി വിജ്ഞാപനം ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അസിസ്റ്റന്റ് തസ്തികയ്ക്ക് 4 ശതമാനം ഭിന്നശേഷി സംവരണം നൽകുന്നതിന് 08.02.2022 തീയതിയിലെ ഗസറ്റിൽ പ്രസിദ്ധീകരിച്ച കൂട്ടിച്ചേർക്കൽ വിജ്ഞാപനവും, 30.07.2022 തീയതിയിലെ ഗസറ്റിൽ കാറ്റഗറി നമ്പർ 271/2022 അനുസരിച്ചുള്ള തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പിലെ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലെ തിരുത്തൽ വരുത്തി പരിഷ്‌കരിച്ചിട്ടുള്ള വിജ്ഞാപനവും 20.10.2022 തീയതിയിലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. തിരുത്തൽ വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുവാനുളള അവസരം നവംബർ 4 വരെ വരെ നൽകി.
ഒ.എം.ആർ പരീക്ഷ
പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഓവർസീയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 198/2020), ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസീയർ ഗ്രേഡ് 1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 377/2020), കേരള സംസ്ഥാന സഹകരണ കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (പാർട്ട് 1 ജനറൽ കാറ്റഗറി) പ്ലാന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 464/2021) തസ്തികകളിലേക്ക് നവംബർ 1 രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഭൂജല വകുപ്പിൽ സർവേയർ ഗ്രേഡ് 2 (ഹൈഡ്രോളജി ബ്രാഞ്ച്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ - സർവേ (കാറ്റഗറി നമ്പർ 400/2021, 755/2021) എന്നീ തസ്തികകളിലേക്ക് നവംബർ 4ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ എക്സ്-റേ ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 379/2020) തസ്തികയിലേക്ക് നവംബർ 5ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.