pazha

നെടുമങ്ങാട്:ആരോഗ്യ വിഭാഗം നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.കുളവിക്കോണത്തെ ദി കേക്ക് വേൾഡ്,പതിനൊന്നാം കല്ല് പലാരപീടിക,നമ്പർ വൺ,ടീസ്റ്റാൾ,പരിയാരം അനന്ദു ബേക്കറി ആൻഡ് ബോർമ തുടങ്ങിയ കടകളിലാണ് റെയ്ഡ് നടത്തി ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്.അനന്തു ബേക്കറി ആൻഡ് ബോർമ അടച്ചു പൂട്ടാൻ നിർദ്ദേശം നൽകി.

പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിന്നും പഴകിയ എണ്ണ,ഇറച്ചി,ബേക്കറി സാധനങ്ങൾ,മീൻകറി തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചു.ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ,ഇൻസ്‌പെക്ടർ ഷെറിൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യ,ബിജു സോമൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.