തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.സിന്റെ തിരുവനന്തപുരം ശാഖയിൽ ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 2024ൽ ഐ.എ.എസ് പരീക്ഷ എഴുതുന്നതിനുള്ള ഒന്നര വർഷത്തിലധികം നീണ്ടുനിൽക്കുന്ന മെയിൻ കം പ്രിലിമിനറി കോഴ്സിന്റെ ബാച്ചുകൾ നവംബറിലും ഡിസംബറിലും ആരംഭിക്കും.

ഫുൾ ടൈം പ്രോഗ്രാമിൽ പ്രിലിമിനറി,മെയിൻ എന്നിവ കൂടാതെ ഇന്റർവ്യൂ എന്നിവയ്ക്കുള്ള പരിശീലനവും ലഭിക്കും. ജ്യോഗ്രഫി,ഹിസ്റ്ററി,പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി,ആന്ത്രോപ്പോളജി,പബ്ളിക് അഡ്മിനിസ്ട്രേഷൻ മലയാളം എന്നീ ഓപ്ഷണൽ ക്ളാസുകളും ലഭ്യമാണ്. കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ശനി,ഞായർ ദിവസങ്ങളിൽ ഐ.എ.എസ് ഫൗണ്ടേഷൻ, അഡ്വാൻസ്ഡ് ഐ.എ.എസ് പ്രോഗ്രാം എന്നീ ക്ളാസുകളുമുണ്ട്. സിവിൽ സർവീസ് കോച്ചിംഗുമായി ബന്ധപ്പെട്ട എല്ലാ ക്ളാസുകളും കൈകാര്യം ചെയ്യുന്നത് ഡൽഹിയിൽ നിന്നുള്ള അദ്ധ്യാപകരാണ്.

ഐ.എ.എസ് പരീക്ഷ ആദ്യ ഉദ്യമത്തിൽ എങ്ങനെ പാസാകാം എന്ന വിഷയത്തിൽ ഓറിയന്റേഷൻ ക്ളാസ് എല്ലാ ശനിയാഴ്ചയും ഉണ്ടായിരിക്കും. ഇതിൽ പങ്കെടുക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി സൗജന്യ ക്ളാസും സൗജന്യ സ്റ്റഡി കിറ്റും നൽകും. വിശദ വിവരങ്ങൾക്കായി കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്സിന്റെ മൂന്നാം നിലയിലുള്ള കോച്ചിംഗ് സെന്ററിന്റെ തിരുവനന്തപുരം ശാഖയിൽ നേരിട്ടെത്തുക. പേര് രജിസ്റ്റർ ചെയ്യുന്നതിന് ഫോൺ: 98950 74949.