
പാലോട്.കോൺഗ്രസ് നന്ദിയോട്,കുറുപുഴ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നന്ദിയോട് സർവീസ് സഹകരണ ബാങ്കിൽ നടക്കുന്ന അഴിമതി നിയമനത്തിനെതിരെ സംഘടിപ്പിച്ച കൂട്ടധർണ മണ്ഡലം പ്രസിഡന്റ് വി.രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. കുറുപുഴ മണ്ഡലം പ്രസിഡന്റ് ജി.സാജു സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്.ബാജിലാൽ, ഡി.രഘുനാഥൻനായർ, ശൈലജാ രാജീവൻ, പി.പവിത്രകുമാർ,പി.രാജീവൻ, ആലുംകുഴി ചന്ദ്രമോഹനൻ, അരുൺരാജൻ, ബി.എസ്. രമേശൻ, സോഫിതോമസ്, പത്മാലയം മിനിലാൽ, കാനാവിൽ ഷിബു, പി.സനിൽകുമാർ, ശ്രീകുമാരൻനായർ, കള്ളിപ്പാറ സനൽ, ഗീത ശ്രീകുമാർ, ദീപ മുരളി, ബീനരാജു, സജിതാ നാഷിത്, ശശികല, ചിത്രലേഖ, കോവിൽ കോണം സന്തോഷ്, ആർ.സി.രാജേഷ്, പ്രമോദ് സാമുവൽ, സി.പി.വിനോദ്, പേയ്ക്കാമൂല മോഹനൻ, ഫസിലുദീൻ.എം, രാഹുലൻ, കെ.അനിൽകുമാർ.എസ്, ജെറോൺ, ആദർശ്.എം, ഉണ്ണികൃഷ്ണൻനായർ, കൃഷ്ണപ്രസാദ്, ചെമ്പൻകോട് വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.