kunnapally

 പുതിയ കേസിൽ മുൻകൂർ ജാമ്യം തേടി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ ലൈംഗികശേഷി പരിശോധനക്ക് വിധേയനാക്കി. ജില്ലാ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജനറൽ ആശുപത്രിയിയിലാണ് പരിശോധനക്ക് വിധേയനാക്കിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന അദ്ധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യ പരിശോധന.

അന്വേഷണോദ്യോഗസ്ഥൻ ഡിവൈ.എസ്.പി പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കോവളത്തെ സൂയിസൈഡ് പോയിന്റിലും ഗസ്റ്റ്ഹൗസിലും സ്വകാര്യ റിസോർട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
സെപ്തംബർ 14 ന് കോവളത്തെ സൂയിസൈഡ് പോയന്റിൽ വച്ച് എം.എൽ.എ മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി. എന്നാൽ, പരാതിക്കാരി പറയുന്ന ആത്മഹത്യ പോയിന്റിലല്ല അതിന് എതിർവശത്തുള്ള സ്ഥലത്തുവച്ചായിരുന്നു തർക്കമെന്നാണ് എം.എൽ.എയുടെ മൊഴി. തെളിവെടുപ്പ് വൈകിട്ട് അഞ്ചര വരെ നീണ്ടു.

അതേസമയം, ജാമ്യവ്യവസ്ഥയനുസരിച്ച് തെളിവെടുപ്പിന് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണവുമായി എം.എൽ.എ പൂർണ്ണമായി സഹകരിക്കുന്നില്ലെന്നതിനാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിക്കുമെന്നാണറിയുന്നത്. എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്താനും നീക്കമുണ്ട്. നവംബർ ഒന്ന് വരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം.

അതേസമയം ​എ​ൽ​ദോ​സ് ​ ​വീ​ണ്ടും​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​ജി​ല്ലാ​ ​പ്രി​ൻ​സി​പ്പ​ൾ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ലാ​ണ് ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്.​ ​കേ​സ് ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​വി​ളി​പ്പി​ച്ച​ ​ത​നി​ക്കെ​തി​രെ​ ​പൊ​ലീ​സ് ​പു​തി​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​കേ​സെ​ടു​ക്കു​മെ​ന്ന​ ​ഭ​യ​ത്താ​ലാ​ണ് ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​ഹ​ർ​ജി​ ​ന​ൽ​കു​ന്ന​തെ​ന്നാ​ണ് ​എം.​ ​എ​ൽ.​ ​എ​യു​ടെ​ ​വാ​ദം.​ ​പ​രാ​തി​ക്കാ​രി​യെ​ ​കൊ​ണ്ട് ​പു​തി​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​പ്പി​ച്ച് ​ത​ന്നെ​ ​അ​റ​സ്​​റ്റ് ​ചെ​യ്യാ​നാ​ണ് ​പൊ​ലീ​സി​ന്റെ​ ​നീ​ക്കം.​ ​കോ​വ​ളം,​ ​വ​ഞ്ചി​യൂ​ർ​ ​പൊ​ലീ​സി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സു​ക​ളി​ൽ​ ​നേ​ര​ത്തേ​ ​എ​ൽ​ദോ​സി​ന് ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചി​രു​ന്നു.