flash-mobe

മലയിൻകീഴ്: മലയിൻകീഴ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി മുക്ത കേരളം,ലഹരി മുക്ത ഭാരതം,ലഹരി മുക്ത ലോകമെന്ന മുദ്രാവാക്യം ഉയർത്തി മലയിൻകീഴ് മണപ്പുറം ഗുഡ് ഷെപ്പേർഡ് സ്കൂളിലെ വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്‌ളാഷ് മോബ് വരും ദിവസങ്ങളിൽ പൊതു ജനങ്ങൾക്കായി അവതരിപ്പിക്കുമെന്ന് മലയിൻകീഴ് എസ്.ഐ പ്രതാപ ചന്ദ്രൻ പറഞ്ഞു.കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത പരിപാടിയിൽ ഗുഡ് ഷെപ്പേർഡ് സ്കൂൾ ഹെഡ്മിസ്ട്രസ് ജോബിൻതെരേസ,ഇൻസ്‌പെക്ടർ നിമ്മിൻ കെ.ദിവാകരൻ,സബ് ഇൻസ്‌പെക്ടർ ആർ.കെ.പ്രശാന്ത്,എ.എസ്.ഐ.ഗോപകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്,മഹേഷ്,ലിബു,ഉല്ലാസ്,വനിതാ സിവിൽ പൊലീസ് ഓഫീസർ ബിന്ദുലേഖ എന്നിവർ സന്നിഹിതരായിരുന്നു.