
വെള്ളറട: പാറശാല ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 11 ഓവറാൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ.ഹയർസെക്കൻഡറി വിഭാഗത്തിൽ ശാസ്ത്രമേള,ഐ.ടി.മേള എന്നിവയിൽ ഓവറാൾ ഒന്നാം സ്ഥാനവും ഗണിത ശാസ്ത്രമേള,സാമൂഹ്യ ശാസ്ത്രമേള,പ്രവൃത്തി പരിചയമേള എന്നിവയിൽ ഓവറാൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്ര മേള,പ്രവൃത്തി പരിചയമേള എന്നിവയിൽ ഓവറാൾ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ ശാസ്ത്ര മേള,സാമൂഹ്യ ശാസ്ത്രമേള എന്നിവയിൽ ഓവറാൾ ഒന്നാം സ്ഥാനവും ഐ.ടി മേളയിൽ ഓവറാൾ രണ്ടാം സ്ഥാനവും വി.പി.എം.എച്ച്.എസ്.എസിന് ലഭിച്ചു. എച്ച്.എസ്.എസ് വിഭാഗം പ്രദർശന മേളയിൽ ഓവറാൾ രണ്ടാം സ്ഥാനവും വി. പി.എം.എച്ച്.എസ്.എസിനാണ്.