തിരുവനന്തപുരം: സ്കോൾ-കേരള വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ജീവൻ ബാബു.കെ, സമഗ്ര ശിക്ഷാകേരള സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്‌ടർ ഡോ.എ.ആർ.സുപ്രിയ, സ്കോൾ-കേരള വൈസ് ചെയർമാൻ ഡോ.പി.പ്രമോദ്, സെക്രട്ടറി ശ്രീകല,ഡയറക്‌ടർ അഞ്ജന.എം.എസ്,ഡോ.കെ.ആർ.ഷൈജു,സാക്ഷരത മിഷൻ ഡയറക്‌ടർ എ.ജി.ഒലീന തുടങ്ങിയവർ സന്നിഹിതരായിരുന്നു.