വക്കം : കേരള ജനതയെ അവഹേളിക്കുന്ന ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് വക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം മാർക്കറ്റ് ജംഗ്ഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു. കെ.ആർ.അനിൽദത്ത് അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ഷാജു,ജെ.സലിം ,എസ്.അനിൽകുമാർ,എം.ഷാജഹാൻ,എ.ആർ.റസൽ,ബി.നിഷാൻ, എസ്.സതീശൻ,ന്യൂട്ടൺ അക്ബർ,ബി.പ്രശോഭന,എസ്.ജ്യോതി,നിബിൻ,അൻവർ,മീനു താഹീർ,എം.സുശീല,ജെ.ജയ തുടങ്ങിയവർ സംസാരിച്ചു.