vld-3

വെള്ളറട: കഞ്ചാവും മയക്ക് ഗുളികകളുമായി രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക റെയ്ഡിലാണ് വാഴിച്ചൽ നുള്ളിയോടിന് സമീപം താമസിച്ചിരുന്ന ഷാഹുൽ ഹമീദ് ഇയാളോടൊപ്പമുണ്ടായിരുന്ന ഷംന എന്നിവരെ പിടികൂടിയത്. പ്രതികളെ കാട്ടാക്കട എക്സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറി. വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവർ. പ്രിവന്റീവ് ഓഫീസർ സുനിൽ രാജ്, ജി.സിവിൽ, എക്സൈസ് ഓഫീസർ അർജുൻ, ലാൽ കൃഷ്ണ, യു.കെ.അനീഷ് കുമാർ, പി.സുഭാഷ് കുമാർ, വിജീഷ്.വി, വനിത,സിവിൽ എക്സൈസ് ഓഫീസർ ഹരിത മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.