തിരുവനന്തപുരം: ഓൾ കേരള ഓട്ടോ കൺസൾട്ടന്റ്സ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)സെക്രട്ടേറിയറ്റിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തി. കോൺഫെഡറേഷൻ ഒഫ് മോട്ടോർ വർക്കേഴ്സ് കേരള സംസ്ഥാന പ്രസിഡന്റായ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. ഓട്ടോ കൺസൾട്ടന്റുമാരെ തൊഴിലാളികളായി പരിഗണിച്ച് ലൈസൻസ് നൽകുവാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറാകണമെന്ന് കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഓട്ടോ കൺസൾട്ടന്റ്സിന് തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുക, ഫെസിലിറ്റേഷൻ സെന്റർ അനുവദിക്കുക, മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി മധുസൂധനൻ പിള്ള, ട്രഷറർ കെ.എ.നസീർ, ജില്ലാ സെക്രട്ടറി ജെ.അശോക്കുമാർ തുടങ്ങിയവർ പങ്കെടുത്തു.