
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ 5287 എൻഡോസൾഫാൻ ദുരിതബാധിതർക്ക് 1000 രൂപാ നിരക്കിൽ ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്നവർക്കാണ് ധനസഹായം ലഭിക്കുക. ദയാഭായിയുടെ നേതൃത്വത്തിൽ എൻഡോസൾഫാൻ ഇരകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സെക്രട്ടേറിയറ്റ് നടയിൽ നടന്ന നിരാഹാരസമരത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. ദുരിതബാധിതർക്ക് ചികിത്സയും പരിചരണവും ഉറപ്പാക്കണമെന്നതടക്കം ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് ദയാഭായി സമരമവസാനിപ്പിച്ചത്.