gopinathan-

ഇരിങ്ങാലക്കുട: കഥകളി നടനും, ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ പ്രധാനവേഷ അദ്ധ്യാപകനുമായ കലാനിലയം ഗോപിനാഥൻ (55) നിര്യാതനായി. കാൻസർ അസുഖബാധിതനായി ചികിത്സയിലായിരുന്നു. ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച കലാമണ്ഡലം കഥകളി വേഷം അവാർഡിന് കലാനിലയം ഗോപിനാഥൻ അർഹനായിരുന്നു. ഭാര്യ: കലാമണ്ഡലം പ്രഷീജ. മക്കൾ: ഹരികൃഷ്ണൻ, യദുകൃഷ്ണൻ.