തിരുവനന്തപുരം: നവംബർ 25,26,27 തീയതികളിൽ നടക്കുന്ന 'നാടക്' രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ടാഗോർ തിയേറ്ററിന് സമീപത്തുള്ള മതിലിൽ 'നാടക്'ലെ വനിതാ കൂട്ടായ്മ ചുവരെഴുത്തു നടത്തി. 'നാടക്' സംസ്ഥാന സെക്രട്ടറി ജെ.ശൈലജയുടെ നേതൃത്വത്തിൽ നടന്ന ചുവരെഴുത്തിൽ സിറ്റി മേഖലാ സെക്രട്ടറി ആശാ സുവർണരേഖ, ട്രഷറർ റീന.ജി, ഗാഥ, സെൽവി, മണിയമ്മ, ശൈലജ പി.അംബു, സ്മിതാ ശ്രേയസ് എന്നിവർ പങ്കെടുത്തു. നാടൻ പാട്ടുകളും കൂട്ടായ്മ സംഘടിപ്പിച്ചു.