kodavilakam-school

പാറശാല: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി കൊടവിളാകം ഗവ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻ ഡാർവിൻ ഉദ്‌ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ടി.കുമാർ അദ്ധ്യക്ഷത വഹിച്ചു. അമരവിള എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ഗോപകുമാർ ലഹരിവിരുദ്ധ ക്ലാസെടുത്തു. വാർഡ് മെമ്പർ അനിത, സ്കൂൾ ഹെഡ്മിസ്ട്രസ് സുജ,റിട്ട.പൊലീസ് ഓഫീസർ രാജൻ, പി.ടി.എ സെക്രട്ടറി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് സുജ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സമൂഹഗാനവും ലഹരി വിരുദ്ധ നാടകവും ഉണ്ടായിരുന്നു.