pinarayi

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിനോടുള്ള പ്രീതി പിൻവലിച്ചതായി ഗവർണർ നൽകിയ കത്തിന് ഇന്നലെ മുഖ്യമന്ത്രി മറുപടി നൽകി. ദൂതൻ വഴി രാജ്ഭവനിലെത്തിച്ച മറുപടിക്കത്ത് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡൽഹിയിലുള്ള ഗവർണർക്ക് ഓൺലൈനായി കൈമാറി.

ഭരണഘടനാ കാഴ്ചപ്പാടിലും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥാരീതിയിലും പരിഗണിക്കുമ്പോൾ മന്ത്രിയുടെ പ്രസംഗം ഗവർണറുടെ പ്രീതി പിൻവലിക്കുന്നതിന് കാരണമാവുന്നില്ല. ധനമന്ത്രിയെന്ന നിലയിൽ കെ.എൻ. ബാലഗോപാലിനോടുള്ള എന്റെ വിശ്വസ്തതയും പ്രതീക്ഷയും ഇപ്പോഴും യാതൊരു കുറവുമില്ലാതെ തുടരുകയാണ്. ഇക്കാരണങ്ങളാൽ പ്രീതി പിൻവലിച്ച കത്തിന്മേൽ യാതൊരു തുടർനടപടിയും ആവശ്യമില്ലെന്ന നിലപാട് ഗവർണർ അംഗീകരിക്കുമെന്ന് കരുതുന്നെന്നാണ് മുഖ്യമന്ത്രിയുടെ മറപടി.