antony

തിരുവനന്തപുരം: ഭരണഘടനയനുസരിച്ച് ഒരു മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. ഇന്ദിരാഭവനിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കുറേ നാളായി എന്ത് നടക്കുന്നു എന്ന് മനസിലാവുന്നില്ല. താൻ മൂന്നുവട്ടം മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ്. ബി.ജെ.പി പ്രധാനമന്ത്രിമാർ അക്കാലത്ത് രാജ്യം ഭരിച്ചിരുന്നു. ഗവർണമാരും ഇവിടെയുണ്ടായിരുന്നു. ഇതുപോലൊരു ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ല.