
തിരുവനന്തപുരം: രാജ്യത്ത് ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നും അത്തരത്തിലുള്ള പെരുമാറ്രം ഗുണകരമാവില്ലെന്നും റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായാണ് രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നിലകൊള്ളുന്നത്. ഭരണഘടനയ്ക്ക് മുകളിൽ ആരുമില്ല. അത് ഗവർണറായാലും അങ്ങനെ തന്നെ. ഈ ധാരണ എല്ലാവരും പുലർത്തണം.