തിരുവനന്തപുരം: വൺ ഇന്ത്യ വൺ പെൻഷൻ(ഒ.ഐ.ഒ.പി) മൂവ്മെന്റ് വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.ഒ.ഐ.ഒ.പി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ വിജയൻ വെള്ളോടൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അലി അബ്സാസ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് സെക്രട്ടറി പി.എം.കെ.ബാവ, സ്റ്റേറ്റ് ട്രഷറർ ബിജു.കെ.ബേബി, സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരായ ഷാനവാസ്‌,കാർത്തിക രാജ്,സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജയരാജ്‌ തുടങ്ങിയവ‌ർ പങ്കെടുത്തു.