തിരുവനന്തപുരം: ഡോ.കെ.എം.ജോർജ് അവാർഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക പ്രഭാഷണം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ നിർവഹിക്കും. വൈ.എം.സി.എ പി.കെ.കോരുത് ഹാളിൽ 29ന് വൈകിട്ട് 5ന് 'സാഹിത്യവും സാങ്കേതിക വിദ്യയും നല്ല അയൽക്കാരോ? " എന്ന വിഷയത്തിലാണ് പ്രഭാഷണം. ഡോ.ജാൻസി ജെയിംസ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച ഡോ.കെ.എം.ജോർജിന്റെ ആത്മകഥ 'അസ് ഐ വ്യു മൈ സെൽഫും' അദ്ദേഹം പ്രകാശനം ചെയ്യും.ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് പുസ്തകം സ്വീകരിച്ചു അനുസ്മരണ പ്രഭാഷണം നടത്തും. ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.ജാൻസി ജെയിംസ് അദ്ധ്യക്ഷത വഹിക്കും.