തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവസാനിപ്പിക്കുക,സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് സ്വയം ഒഴിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തി.യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു.രാജ്ഭവൻ പരിസരത്ത് മാർച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ഉദ്ഘാടനം ചെയ്തു.എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോബിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഗോകുൽ ഗോപിനാഥ്, എസ്.കെ.ശിൽപ,എം.ആർ.ദിപിൻ, അവ്യ കൃഷ്ണൻ, അവനാഷ് രഘു എന്നിവർ സംസാരിച്ചു.