തിരുവനന്തപുരം: അടിസ്ഥാന ശമ്പള വർദ്ധനയും യാത്രാബത്തയും അനുവദിക്കുക,പൊതുഅവധി ലഭ്യമാക്കുക, 10 വർഷം പൂർത്തീകരിച്ചവരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള സ്‌കൂൾ ഹെൽത്ത് നഴ്‌സസ് യൂണിയൻ ദേശീയ ആരോഗ്യദൗത്യം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി.സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.മേരി അദ്ധ്യക്ഷയായി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എൻ.ഗോപിനാഥ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ,യൂണിയൻ ജനറൽ സെക്രട്ടറി പി.റസി,ട്രഷറർ വി.ടി.ദിലീപ്,ഷിജിൻ മാത്യു എന്നിവർ സംസാരിച്ചു.