photo

തിരുവനന്തപുരം : ഗന്ധർവ്വ കവി വയലാ‌ർ രാമവർമ്മ എന്നും ജ്വലിക്കുന്ന അദ്ധ്യായമാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.വയലാ‌ർ രാമവർമ്മയുടെ 47-ാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളയമ്പലം വയലാ‌ർ സ്വകയറിൽ നടന്ന അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രശസ്ത എഴുത്തുകാരൻ പെരുമ്പടവം ശ്രീധരനെ വി.എൻ.വാസവൻ ആദരിച്ചു.എഴുത്തുകാരൻ ഗോപീകൃഷ്ണൻ,ഫോട്ടോഗ്രാഫർ ഗോപാലകൃഷ്ണൻ എന്നിവരെയും ആദരിച്ചു.ഗ്രഹണം എന്ന നോവലിന് ഈ വർഷത്തെ സാഹിത്യ പുരസ്കാരം നേടിയ സാറാ തോമസിന് മന്ത്രി ജി.ആർ.അനിൽ പുരസ്കാരം വീട്ടിലെത്തി സമ്മാനിച്ചു.മുൻ മേയർ അഡ്വ.കെ.ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,വി.കെ.പ്രശാന്ത് എം.എൽ.എ, മുൻ മന്ത്രി വി.എസ്. ശിവകുമാർ,കേരള ഭാഷാ ഇൻ്‍സ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ ഡോ.എം.ആർ.തമ്പാൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ,ഡോ.സി.ഉദയകല തുടങ്ങിയവർ സംസാരിച്ചു.