
തിരുവനന്തപുരം: ധനമന്ത്രിസ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന ഗവർണറുടെ കത്തുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ആശയവിനിമയമാണിത്. ഇന്ത്യയിൽ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടാ. മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നത് ശരിയല്ല. താൻ നടത്തിയത് പരസ്യമായ പ്രസംഗമാണ്. അക്കാര്യത്തിലിനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല.