abhilash

തിരുവനന്തപുരം: ഭരണഘടന വിദൂരമായിപ്പോലും വിഭാവനം ചെയ്യുന്ന നടപടിയല്ല ഗവർണറുടേതെന്ന് സുപ്രീംകോടതി അഭിഭാഷകൻ എം.ആർ അഭിലാഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രീതിയാണ് മുഖ്യം. മുഖ്യമന്ത്രി പറഞ്ഞിട്ടും രാജിവയ്ക്കാത്ത സാഹചര്യത്തിൽ പുറത്താക്കാനുള്ള വഴിയാണ് ഗവർണറുടെ പ്രീതി പിൻവലിക്കുകയെന്നത്. ഗവർണർക്ക് വ്യക്തിപരമായി പ്രീതി പിൻവലിക്കാൻ കഴിയില്ല. മന്ത്രിയെക്കുറിച്ചുള്ള പരാതികൾ മുഖ്യമന്ത്രിയെ അറിയിക്കാം. ഗവർണർക്ക് വ്യക്തിപരമായി തോന്നിയ അപ്രീതിയാണിത്. ദൗർഭാഗ്യകരവും ഭരണഘടനാ വിരുദ്ധവുമാണ്.