bindu

കരിക്കുലം പരിഷ്കരണത്തിന് മാർഗരേഖ

തിരുവനന്തപുരം: സർവകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മോഡൽ കരിക്കുലം ഫ്രെയിം വർക്ക് രൂപീകരിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ റിപ്പോർട്ടുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കൊളോക്വിയത്തിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്റഗ്രേ​റ്റഡ് പി.എച്ച്ഡി കോഴ്സുകളും നാലുവർഷ ബിരുദ കോഴ്സുകളും ആരംഭിക്കും. വിദ്യാർത്ഥികളുടെ അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാം. ഇതിന്റെ ഭാഗമായി സ്‌കിൽ കോഴ്സുകൾ, ഫൗണ്ടേഷൻ കോഴ്സുകൾ, തൊഴിൽ പരിശീലനത്തിനുള്ള ഇന്റേൺഷിപ് എന്നിവ നാലുവർഷ ബിരുദ കോഴ്സുകളിൽ ഉണ്ടാകും. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലെ 50 കോളേജുകളിൽ പുതുതലമുറ കോഴ്സുകൾ ആരംഭിക്കുമെന്നും സർവകലാശാലകളുടെ ഭരണസംവിധാനത്തിൽ ജനാധിപത്യ സ്വഭാവവും സുതാര്യതയും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.