തിരുവനന്തപുരം: കലാനിധി ശ്രീസുദർശന മഹോത്സവം ഇന്ന് മുതൽ 30 വരെ ശ്രീപദ്മാനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കും.ഇന്ന് വൈകിട്ട് 5 ന് പിന്നണി ഗായിക അപർണ്ണ രാജീവ് ഉദ്‌ഘാടനം ചെയ്യും. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ് കുമാർ സന്നിഹിതനാകും. പാട്ടുവീട് സോഷ്യൽ മീഡിയ പരിപാടിയിലൂടെ ശ്രദ്ധേയരായ കുടുംബവും കലാനിധിയിലെ പ്രതിഭകളും അവതരിപ്പിക്കുന്ന ഭജനാമൃതം നടക്കും. നാളെ വൈകിട്ട് 7 ന് നടനഭൂഷണം അജയൻ പേയാട് അവതരിപ്പിക്കുന്ന നടനവിസ്മയം. 30ന് വൈകിട്ട് 5ന് രമേശ് റാം സംഘവും അവതരിപ്പിക്കുന്ന നൃത്താഞ്ജലിയുമുണ്ടാകുമെന്ന് കലാനിധി ചെയർപേഴ്‌സൺ ഗീതാ രാജേന്ദ്രൻ അറിയിച്ചു.