
തിരുവനന്തപുരം: കേരളസർവകലാശാല 19, 20 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ ബി.എഡ് ഓൺലൈൻ പരീക്ഷ (2019 സ്‌കീം - റെഗുലർ/ സപ്ലിമെന്ററി, 2015 സ്‌കീം - സപ്ലിമെന്ററി/മേഴ്സിചാൻസ്) 2022 ഒക്ടോബർ 28, 29 തീയതികളിലായി നടത്താൻ നിശ്ചയിച്ചു.
ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ നവംബർ 8 മുതൽ അതത് പരീക്ഷ കേന്ദ്രത്തിൽ നടത്തും.
അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ പരീക്ഷ നവംബർ 7 മുതൽ ആരംഭിക്കും.
ആഗസ്റ്റിൽ നടത്തിയ എം.ഫിൽ ആർക്കിയോളജി, തമിഴ് 2020-2021 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം വഴി നടത്തുന്ന മൂന്നും നാലും സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.കോം നവംബർ 2022 (എസ്.ഡി.ഇ - 2017 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. പിഴ കൂടാതെ നവംബർ 10 വരെയും 150 രൂപ പിഴയോടെ നവംബർ 14 വരെയും 400 രൂപ പിഴയോടെ നവംബർ 16 വരെയും ഓൺലൈനായി അപേക്ഷിക്കാം.
ഡിസംബറിൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2020 അഡ്മിഷൻ റെഗുലർ, 2018-2019 അഡ്മിഷൻ സപ്ലിമെന്ററി, 2013 മുതൽ 2016 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഒക്ടോബർ 29 വരെയും 150 രൂപ പിഴയോടെ നവംബർ 2 വരെയും 400 രൂപ പിഴയോടെ നവംബർ 4 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.പി.എ മ്യൂസിക്/ ബി.പി.എ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 1 മുതലും ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.എ വോക്കൽ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 31 മുതലും തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും.
കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിറിംഗ് കോളേജിൽ ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും ബി.ടെക് കോഴ്സുകളിലെ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി) ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും 27 മുതൽ കോളേജ് ഓഫീസിൽ നടത്തും. ഫോൺ:9037119776, 9388011160, 9447125125