s

തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ മുന്നൊരുക്കങ്ങൾ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വിലയിരുത്തി. ജില്ലാ പൊലീസ് മേധാവിമാരും റേഞ്ച് ഡി.ഐ.ജിമാരും സോൺ ഐ.ജിമാരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. തീർത്ഥാടകരുടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലത്തും ബ്ലാക്ക് സ്‌പോട്ടുകളിലും പ്രത്യേകശ്രദ്ധ പുലർത്തും. റെയിൽവേ സ്​റ്റേഷനുകളിലും ബസ് സ്​റ്റാന്റുകളിലും ഇടത്താവളങ്ങളിലും എയ്ഡ്‌പോസ്​റ്റ് സ്ഥാപിക്കും.