policed
POLICE SABHA

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്മാരുടെ സർവീസ് സംബന്ധമായതും വ്യക്തിപരവുമായ പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർ പൊലീസ് സഭ നടത്തും. പൊലീസ് ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധമായ കാര്യങ്ങൾ, ശമ്പളം, പെൻഷൻ എന്നിവ കൂടാതെ വ്യക്തിപരമായ പരാതികളും ജില്ലാ പൊലീസ് മേധാവിമാർ സഭയിൽ പരിഗണിക്കും. പരാതികളിൽ സമയബന്ധിതമായി തീർപ്പുണ്ടാക്കും. പരാതികൾ പരിഗണിക്കുന്നതിന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർ എല്ലാ ആഴ്ചയും സ്​റ്റേഷനുകൾ സന്ദർശിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു.