
നെയ്യാറ്റിൻകര: വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ ആക്രമിച്ചകേസിൽ ഒളിവിലായിരുന്ന പ്രതിയെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു.
കവളാകുളം പുത്തൻവീട്ടിൽ രാധയെ (74) ആക്രമിച്ച കേസിലാണ് കവളാകുളം ചരിവ് തട്ടുവീട്ടിൽ രാജേന്ദ്രൻ (62, ചന്ദ്രൻ) അറസ്റ്റിലായത്. 18നായിരുന്നു സംഭവം. രാത്രി വീട്ടിലെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടത് നിരസിച്ചതിനെ തുടർന്ന് പ്രതി വീടിന്റെ ജനലുകൾ നശിപ്പിക്കുകയും വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി വൃദ്ധയെ ആക്രമിക്കുകയുമായിരുന്നു. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
നെയ്യാറ്റിൻകര പൊലീസ് ഇൻസ്‌പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ആർ.സജീവ്, എ.എസ്.ഐ സെബാസ്റ്റ്യൻ, എസ്.സി.പി.ഒമാരായ ബിനോയ് ജസ്റ്റിൻ, പ്രശാന്ത്, പ്രവീൺ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.