
തിരുവനന്തപുരം: രാജ്ഭവൻ പരിസരത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി. സർക്കാർ-ഗവർണർ പോര് മുറുകുന്നതിനിടെയാണ് നിരീക്ഷണം കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എന്ന നിലയിലാണ് നടപടി. രാത്രിയിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. പതിവിലും കൂടുതലായി ഒരു സമയം പത്തു പൊലീസുകാർ ഇവിടെ ഡ്യൂട്ടിയിലുണ്ടാകും. ഡിവൈ.എസ്.പി, ഇൻസ്‌പെക്ടർ റാങ്കിലുള്ള പൊലീസുകാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ പറഞ്ഞു. കൂടുതൽ കൺട്രോൾ റൂം വാഹനങ്ങളും രാജ്ഭവന്റെ പരിസരത്തുണ്ടാകും.