തിരുവനന്തപുരം: പൊലീസ് ജീപ്പിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ പിടികൂടി. നേമം പൊന്നുമംഗലം കുന്നിൽ വീട്ടിൽ വിച്ചാവി എന്ന വിശാഖിനെയാണ് (27) നേമം പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഒമ്പതിന് രാത്രി ഒമ്പതരയ്ക്കാണ് കേസിനാസ്‌പദമായ സംഭവം. നേമം തൂക്കുവിളക്ക് സമീപത്തുവെച്ച് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേർ കൺട്രോൾ റൂം വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ്സ് എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി വിശാഖ് പിടിയിലായാത്. ഇയാൾ നിരവധി അടിപിടി കേസുകളിലും പ്രതിയാണ്. ഇയാളുടെ കൂട്ടാളിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, അജിത്, മധുമോഹൻ, എ.എസ്.ഐ വിജയരാജ്, എസ്.സി.പി.ഒ ജയകുമാർ, സി.പി.ഒമാരായ സുമേഷ്,ശ്രീലാൽ, ഹോം ഗാർഡ് ജീവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.