penshnezhs-asossiyeshan

പാറശാല: കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് അസോസിയേഷൻ പാറശാല മണ്ഡലം സമ്മേളനം കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു. ഇടിച്ചക്കപ്ലാമൂട് ശ്രീലക്ഷ്മി കല്യാണ മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി രക്ഷാധികാരി ആർ.പ്രഭാകരൻ തമ്പി മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് എൻ.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ബാബു രാജേന്ദ്രൻ നായർ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സുകുമാരൻ നായർ, ജില്ലാ പ്രസിഡന്റ് ജെ.രാജേന്ദ്രകുമാർ,സെക്രട്ടറി മറുകിൽ ശശി, സംസ്ഥാന കമ്മിറ്റി അംഗം സി.സത്യനേശൻ,മുൻ സംസ്ഥാന സെക്രട്ടറി എം.വർഗീസ്, നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി.രാജേന്ദ്രൻ,സെക്രട്ടറി ജെ.ടി.പി.ജോസ്,ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ഭാസ്കരൻ എന്നിവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറി ജെ.ക്രിസ്തുദാസ് സ്വാഗതം പറഞ്ഞു.