vyapari

വിതുര: കേരള വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ വിതുര കലുങ്ക് ജംഗ്ഷനിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ഏകോപനസമിതി വിതുര യൂണിറ്റ് പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജി.സ്റ്റീഫൻ എം.എൽ.എ,വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,ഏകോപനസമിതി വിതുര യൂണിറ്റ് ജനറൽസെക്രട്ടറി എ.ആർ.സജീദ്,കൊപ്പം വാർഡ്മെമ്പർ നീതുരാജീവ്,കല്ലാർ വാർഡ്മെമ്പർ സുനിത, പുലിയൂർരാജൻ,എം.എസ്.റഷീദ്,എസ്.എൻ.അനിൽകുമാർ,ജി.ഡി.ഷിബുരാജ്,കെ.പിഅശോക് കുമാർ, എന്നിവർ പങ്കെടുത്തു. പത്രപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തീകരിച്ച കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാലിനെയും,മാദ്ധ്യമപ്രവർത്തകരായ വിഷ്ണുവംശ, രതീഷ് നവഭാവന, ഉണ്ണികൃഷ്ണൻ, എന്നിവരെയും,മുതിർന്ന വ്യാപാരികളെയും,വിവിധ സാമൂഹിക,സാംസ്കാരിക പ്രവർത്തകരെയും ഉപഹാരം നൽകി അനുമോദിച്ചു.